പാലാ സീറ്റ്‌ തർക്കം: കാപ്പൻ യുഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കുമെന്ന് ചെന്നിത്തല: പിണറായി കോട്ടയത്തെത്തി

29

 

സിറ്റിംഗ് സീറ്റായ പാലായിൽ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും തട്ടകമായ പാല കേരളാ കോൺഗ്രസിന് നൽകേണ്ടി വരുമെന്ന ചര്‍ച്ചകളും ശക്തമായി നിലനിൽക്കെ പാര്‍ട്ടിയോഗത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തി പിണറായി വിജയൻ. ജില്ലയിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ആയിരിക്കും പാലാ സീറ്റിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ധാരണ ഉണ്ടാക്കുക എന്നാണറിയുന്നത്.

അതിനിടെ മാണി സി കാപ്പൻ യു ഡി എഫിലേക്ക് വരാൻ സന്നദ്ധനായാൽ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാലാ കിട്ടിയില്ലെങ്കിൽ മാണി സി കാപ്പൻ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ കാപ്പനെ കൂടെക്കൂട്ടാനാണ് യുഡിഎഫിന്റെ ശ്രമം.