പാലാ ഉപതെരഞ്ഞെടുപ്പ് : ഇന്ന് കൊട്ടിക്കലാശം: പോളിംഗ് തിങ്കളാഴ്ച

102

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇന്ന് കൊട്ടിക്കലാശം. നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താൻ മുന്നണികൾ തീരുമാനിച്ചത്. പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തിൽ പ്രചാരണത്തിലാണ്.