HomeNewsShortപരിശീലനം ലഭിച്ച പാകിസ്ഥാൻ കമാന്‍ഡോകള്‍ ഇന്ത്യയിലെത്തിയെന്ന് ഇന്റെലിജെൻസ് റിപ്പോർട്ട്‌: രാജ്യം കനത്ത സുരക്ഷയിൽ

പരിശീലനം ലഭിച്ച പാകിസ്ഥാൻ കമാന്‍ഡോകള്‍ ഇന്ത്യയിലെത്തിയെന്ന് ഇന്റെലിജെൻസ് റിപ്പോർട്ട്‌: രാജ്യം കനത്ത സുരക്ഷയിൽ

പാക്കിസ്ഥാനിലെ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഗുജറാത്തിലെ കച്ച് മേഖലയിലൂടെ ഇന്ത്യയിലേക്കു കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഗുജറാത്ത് തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ സമുദ്രത്തിനടിയിലൂടെയുള്ള ആക്രമണത്തിനു സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഗള്‍ഫ് ഓഫ് കച്ച്, സര്‍ ക്രീക്ക് മേഖലയില്‍ കൂടി പാക്കിസ്ഥാന്‍ കമാന്‍ഡോകളും ഭീകരരും നുഴഞ്ഞു കയറിയെന്നാണു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ കര്‍ശനമാക്കി. പോര്‍ട്ട് ട്രസ്റ്റ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കച്ചിലെ മുന്ദ്ര, കാണ്ട്‌ല തുറമുഖങ്ങള്‍ക്കാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ തീരദേശ സേനയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചെറിയ ബോട്ടുകളിലായാണ് ഇവര്‍ തീരത്ത് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments