ഐക്യരാഷ്ട്ര സഭയില്‍ കശ്മീർവിഷയത്തിലൂടെ പിന്തുണ നേടാനുളള പാക് നീക്കത്തിന് തിരിച്ചടി: ഭൂരിപക്ഷം അംഗങ്ങളും എതിർത്തു

74
United Nations

ഐക്യരാഷ്ട്ര സഭയില്‍ കശ്മീർ വിഷയം അവതരിപ്പിച്ച് പിന്തുണ നേടാനുളള പാകിസ്താന്റെ നീക്കത്തിന് തിരിച്ചടി. യുഎന്‍ രക്ഷാ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതോടെയാണ് പാക് നീക്കം പാളിയത്. കശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുളള ഉഭയകക്ഷി വിഷയമാണ് എന്നാണ് രക്ഷാ സമിതിയിലെ അംഗരാജ്യങ്ങള്‍ നിലപാടെടുത്തത്. രക്ഷാ സമിതി കണ്‍സല്‍ട്ടേഷന്‍ റൂമിലെ ക്ലോസ്ഡ് കണ്‍സല്‍ട്ടേഷനില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താന്‍ ചൈന ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.