HomeNewsShortപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച വിഷയം മുഴുവന്‍ കക്ഷികളെയും കേട്ട ശേഷം പരിഗണിക്കും;...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച വിഷയം മുഴുവന്‍ കക്ഷികളെയും കേട്ട ശേഷം പരിഗണിക്കും; സുപ്രീം കോടതി

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രക്കേസില്‍ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച വിഷയം മുഴുവന്‍ കക്ഷികളെയും കേട്ട ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ബുധനാഴ്ചയും വാദം തുടരും. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാല്‍ ബി നിലവറ തുറക്കാനാവില്ലെന്ന് രാജകുടുംബം അറിയിച്ചു. പദ്മനാഭസ്വാമിയുടേത് പൊതുക്ഷേത്രമാണെന്ന 2011ലെ നിലപാടും രാജകുടുംബം ആവര്‍ത്തിച്ചു. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ട്രസ്റ്റി രാമവര്‍മയ്ക്കുവേണ്ടി കൃഷ്ണന്‍ വേണുഗോപാലാണ് വാദമാരംഭിച്ചത്. കേസില്‍ അന്തിമവാദത്തിന് ശേഷമേ ബി നിലവറയുടെ വിഷയം പരിഗണിക്കൂവെന്ന് 2017 ജൂലായ് നാലിന് കോടതി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തില്‍ ട്രസ്റ്റിക്ക് യാതൊരു അവകാശവുമില്ലെന്ന ഹൈക്കോടതി വിധിയോട് വിയോജിക്കുന്നു. അന്തിമവാദം തുടങ്ങും മുമ്പുതന്നെ ബി നിലവറയുടെ വിഷയം തീര്‍പ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരും മറ്റ് എതിര്‍കക്ഷികളും ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments