രാജ്യത്ത് മിനിമം കൂലി ചട്ടം വരുന്നു: ഇനി സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല

29

രാജ്യത്ത് മിനിമം കൂലി ചട്ടം വരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ തൊഴില്‍ ചട്ടം നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമ വ്യവസ്ഥയാക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല.

ദേശിയ തൊഴില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്ഥാപനങ്ങള്‍ക്ക് കീഴിലല്ലാതെ സ്വതന്ത്രരായി ജോലി ചെയ്യുന്നവരുടെ ക്ഷേമവും ലക്ഷ്യം വച്ചുകൊണ്ടാണ് ബില്ലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

അസംഘടിത, ഓണ്‍ലൈന്‍, സ്വയം തൊഴിലുകാര്‍ക്കായി 40 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം തൊഴിലാളികള്‍ക്ക് ഡിസബിളിറ്റി ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, ആരോഗ്യ പ്രസവ ആനുകൂല്യങ്ങള്‍ എന്നിവയും ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.