HomeNewsShortകേരളത്തിന് പിന്നാലെ ലക്ഷദ്വീപിലും കടല്‍ക്ഷോഭം രൂക്ഷം; ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു

കേരളത്തിന് പിന്നാലെ ലക്ഷദ്വീപിലും കടല്‍ക്ഷോഭം രൂക്ഷം; ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു

കേരളത്തിൽ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരം വിട്ട് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയതോടെ കല്‌പേനി, മിനികോയ് ദ്വീപുകളിലും കടല്‍ക്ഷോഭം രൂക്ഷമായി.കടല്‍ കയറിയതോടെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. തിരുവനന്തപുരം തീരത്തു നിന്ന് 250 കിലോമീറ്റര്‍ മാറി മിനികോയ് ദ്വീപിന് 100 കിലോമീറ്റര്‍ അടുത്താണ് ഓഖി ചുഴലിക്കാറ്റിന്റെ ഇപ്പോഴുള്ള സ്ഥാനം. ഇന്നലെ കേരള തീരത്തിന് 70 കിലോമീറ്റര്‍ വരെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തിയിരുന്നു.

കടല്‍തീരത്ത് താമസിക്കുന്ന 160 പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. സ്‌കൂളിലേക്കും വില്ലേജ് ഹൗസുകളിലേക്കും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് വരികയാണ്. കല്‍പ്പേനിയില്‍ ആറു മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉയര്‍ന്നു. പലയിടത്തും ബോട്ടുകള്‍ക്ക് കരയില്‍ അടുക്കാന്‍ കഴിയുന്നില്ല.വിവിധ ദ്വീപുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ തന്നെ വിളിച്ച് ചേര്‍ത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments