നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; നിർണായകഘട്ടത്തിൽ മാറ്റിയതിൽ അതൃപ്തി

176

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണോദ്യോഗസ്ഥനെ സ്ഥലംമാറ്റി. പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസിനെ കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് സ്ഥലംമാറ്റിയത്. നടന്‍ ദിലീപ് പ്രതിയായ കേസിന്റെ നിര്‍ണായകഘട്ടത്തില്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതിലുള്ള അതൃപ്തി എ.ഡി.ജി.പി. സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചതായാണ് സൂചന.

കേസിന്റെ മികച്ച ഏകോപനത്തിനായി ബൈജുവിനെ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റണമെന്ന് ജില്ലാ പോലീസ് നേതൃത്വത്തിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനൊപ്പം ബൈജുവിനെ ദൂരസ്ഥലത്തേക്ക് മാറ്റിയതും ഇവരില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്.സംഭവത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും കടുത്ത ആശങ്കയുണ്ടെന്നാണ് അറിയുന്നത്.