ഇനിയും അവഹേളിച്ചാൽ പരസ്യമായി പ്രതികരിക്കുമെന്ന് കന്യാസ്ത്രീകള്‍ക്ക് സഭയുടെ അന്ത്യശാസനം: നിശബ്ദത ബലഹീനതയായി കാണരുത്

പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ കത്തോലിക്കാ സഭ തള്ളി. കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കിയ സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടന കത്തോലിക്കാ സഭയുടെയോ സമുദായത്തിന്റെയോ ഭാഗമല്ല ഈ സംഘടനയുടെ സഹായവും സംരക്ഷണവും സഭയ്ക്ക് ആവശ്യമില്ല.

സന്യാസിനികള്‍ നിസ്സഹായരാണെന്ന് വരുത്തി സഭയെ അവഹേളിക്കുകയാണ് സംഘടന ചെയ്തതെന്നും കത്തോലിക്ക സഭയിലെ സന്യാസ സമൂഹത്തിലെ തലവന്മാര്‍ കുറ്റപ്പെടുത്തി. നിശബ്ദത ബലഹീനതയായി കാണരുത്. ഇനിയും അവഹേളിക്കാന്‍ ശ്രമിച്ചാല്‍ പരസ്യമായി പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി.