HomeNewsShortപൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം: കേരള മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം: കേരള മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ്. ബിജെപി എംപി ജിവിഎൽ നരസിംഹ റാവുവാണ് മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് നൽകിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാർലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് നരസിംഹ റാവു ആരോപിക്കുന്നു. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കും. ഇത് പാർലമെന്റിന്റെ അവകാശങ്ങൾ ഹനിക്കുന്നതാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. വെള്ളിയാഴ്ച ചേരുന്ന അവകാശ സമിതി യോഗം വിഷയം ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments