HomeNewsShortകേരളത്തിൽ സമൂഹവ്യാപനം ഇല്ലെന്നു സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി: പാലക്കാട്‌ ആളുകൾ ക്വാറന്റൈൻ പാലിക്കുന്നില്ലെന്നു പരാതി

കേരളത്തിൽ സമൂഹവ്യാപനം ഇല്ലെന്നു സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി: പാലക്കാട്‌ ആളുകൾ ക്വാറന്റൈൻ പാലിക്കുന്നില്ലെന്നു പരാതി

കേരളത്തിൽ സമൂഹവ്യാപനം ഇല്ലെന്നു സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി പി കെ ശൈലജ. സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോള്‍ വരുന്നവരില്‍ ഭൂരിഭാഗവും. പലരും അവശനിലയിലാണെത്തുന്നത്. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണ്. ഒരു ടെസ്റ്റിന് 4000 ത്തോളം രൂപ ചിലവുണ്ട്. എന്നാൽ ചികിത്സ സൗജന്യമായിത്തന്നെ നൽകും. മന്ത്രി പറഞ്ഞു.

ഇതിനിടെ, പാലക്കാട് ക്വറന്റൈൻ പാലിക്കാത്ത ചിലർ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി റിപ്പോർട്ട്‌. മദ്യത്തിനായി ടോക്കണ്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലൊന്നായബാര്‍ ഹോട്ടലില്‍ എത്തിയവര്‍ മടങ്ങിപ്പോയി. 10 പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ എത്തിയവരാണ് നിരാശയോടെ മടങ്ങിയത്.  ബെവ്‌കോയുടെ ആപ്പ് മുഖേന ബുക്ക് ചെയ്തവര്‍ക്കാണ് ക്വാറന്റൈന്‍ കേന്ദ്രമായ ഇന്ദ്രപ്രസ്ഥയുടെ ടോക്കണ്‍ ലഭിച്ചത്. ആപ്പ് ഉണ്ടാക്കിയതിലെ ഗുരുതരമായ വീഴ്ചയാണ് ഇതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മദ്യം വാങ്ങാനെത്തിയപ്പോഴാണ് ടോക്കണ്‍ ലഭിച്ചത് ക്വാറന്റൈന്‍ കേന്ദ്രമാണെന്ന് മനസിലായത്. ക്വാറന്റൈന്‍ കേന്ദ്രമായതിനാല്‍ മദ്യം വില്‍ക്കാന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കിയതോടെ ആളുകള്‍ മടങ്ങിപ്പോവുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments