സ്വാതന്ത്ര്യദിനത്തിൽ പ്ലാസ്റ്റിക് പതാകകൾ ഉപയോഗിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ വിലക്ക്; നിർദേശങ്ങൾ ഇങ്ങനെ

സ്വാതന്ത്ര്യദിനത്തില്‍ പ്ലാസ്റ്റിക്കിന് വിളക്കുമായി കേന്ദ്രസര്‍ക്കാര്‍. ആഘോഷങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക്ക് ദേശീയ പതാകകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ പതാക ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നുവെന്നുറപ്പാക്കാനും കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ചടങ്ങുകളില്‍ കടലാസുകൊണ്ടോ തുണികൊണ്ടോ നിര്‍മ്മിച്ച ദേശീയപതാക മാത്രമേ ഉപയോഗിക്കാവൂ. ഇവ ചടങ്ങിനു ശേഷം വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. ഇതു കൂടാതെ വിഷയം സംബന്ധിച്ച്‌ ബോധവത്കരണവും നടത്തും.