HomeNewsShortസംസ്ഥാനത്ത് ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണമില്ല: എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കൾക്ക് നിയന്ത്രണം ഇങ്ങനെ:

സംസ്ഥാനത്ത് ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണമില്ല: എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കൾക്ക് നിയന്ത്രണം ഇങ്ങനെ:

ഡാമുകളിലെ ജലശേഖരത്തിന്‍റെ അളവ് വളരെ കുറയുകയും പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാതെയും വന്നതോടെ മണ്‍സൂണ്‍ സീസണിന്‍റെ തുടക്കത്തില്‍ തന്നെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. എന്നാലും സംസ്ഥാനത്ത് ഈ മാസം 15 വൈദ്യുതി നിയന്ത്രണമുണ്ടാക്കില്ല. കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 15-ന് വൈദ്യുതി ബോര്‍ഡ് വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും. എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളോട് ജൂലൈ 15-ന് ശേഷം ഉപഭോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും എന്‍എസ് പിള്ള വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് താല്‍കാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments