HomeNewsShortഇൻഷുറൻസ് പോലും നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍: ജീവൻ പണയം വച്ച് ആരോഗ്യപ്രവർത്തകർ കോവിഡിനോട് പൊരുതുന്നു

ഇൻഷുറൻസ് പോലും നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍: ജീവൻ പണയം വച്ച് ആരോഗ്യപ്രവർത്തകർ കോവിഡിനോട് പൊരുതുന്നു

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയാണ് കേന്ദ്രം ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകള്‍ ഹാജരാക്കാന്‍ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.രാജ്യത്ത് ദിവസേന രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന ഈ നിര്‍ണായക സമയത്താണ് കേന്ദ്രം ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ഒരു ഇന്‍ഷൂറന്‍സ് പരിരക്ഷയുമില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.

ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ രാജ്യത്ത് 20 ലക്ഷത്തോളം പേര്‍ക്കായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് പ്രധാനമന്ത്രി ഖരീബ് കല്യാണ്‍ പാക്കേജ് പ്രഖ്യാപിച്ചത്. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്കിയത് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രേരണയായതായി. അതേസമയം, കൊവിഡ് പോരാളികള്‍ക്ക് ബാധകമാകുന്ന പുതിയ പദ്ധതിയെ കുറിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചര്‍ച്ച നടക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments