HomeNewsShortപിൻ യാത്രികർക്ക് ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ലെന്ന് ഗതാഗത വകുപ്പ്: ആദ്യം ബോധവൽക്കരണം

പിൻ യാത്രികർക്ക് ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ലെന്ന് ഗതാഗത വകുപ്പ്: ആദ്യം ബോധവൽക്കരണം

പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല. ആദ്യ ഘട്ടമെന്ന നിലയിൽ ബോധവത്ക്കരണം നടത്താനാണ് ഗതാഗതവകുപ്പിന്‍റെ തീരുമാനം

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഗതാഗത കമ്മീഷണർക്ക് കത്തയച്ചത്.

സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം. കോടതി ഉത്തരവ് പാലിക്കാത്തവർക്ക് പരിരക്ഷ നൽകില്ലെന്ന ഇൻഷുറൻസ് കമ്പനികളുടെ കടുത്ത നിലപാടിനെ തുടർന്നായിരുന്നു നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments