HomeNewsShortകുടി വഴിയിൽ വേണ്ട: ദേശീയപാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ്

കുടി വഴിയിൽ വേണ്ട: ദേശീയപാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ്

ദേശീയപാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന എല്ലാ മദ്യശാലകളും പൂട്ടാനാണ് ഉത്തരവ്. നിലവില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും ഏപ്രില്‍ മുതല്‍ ഈ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ കാരണം അപകടങ്ങള്‍ വര്‍ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളെ തുടര്‍ന്നാണ് സുപ്രീംകോടതി വിധി.

 

 

 

2017 ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. പാതയോരങ്ങളിലെ മദ്യശാലകളുടെ പരസ്യങ്ങളും മാറ്റണം. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

ഇവിടെ കുട്ടികളെ പഠിപ്പിക്കുന്ന രീതി കണ്ടാൽ ഞെട്ടും ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments