HomeNewsShortജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; വീണ്ടും ചോദ്യം ചെയ്‌തേക്കും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; വീണ്ടും ചോദ്യം ചെയ്‌തേക്കും

കന്യാസ്ത്രീ നല്കിയ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യില്ല. കൊച്ചിയില്‍ ഇന്നലെ ഐ.ജി വിജയ് സാക്കറെയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അന്വേഷണ പുരോഗതി ചര്‍ച്ചയായി. ബിഷപ്പിനെ വിളിച്ചു വരുത്തുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ആയില്ല. അന്വേഷണത്തെ കുറിച്ച്‌ മാധ്യമങ്ങളോട് പറയാന്‍ ആവില്ലെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു.

ഇന്നലെ രാത്രി 9 മണിയോടെയാണ് എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെയുടെ കൊച്ചിയിലെ ഒൌദ്യോഗിക വസതിയില്‍ ഉന്നത തല ഉദ്യേഗസ്ഥര്‍ യോഗം ചേര്‍ന്നത്. കോട്ടയം എസ് പി ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരടങ്ങിയ സംഘം പങ്കെടുത്ത യോഗം പുലര്‍ച്ചെ നാല് മണിക്കാണ് അവസാനിച്ചത്. കേസിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ യോഗം കേസില്‍ അടുത്ത ആഴ്ച എന്തു ചെയ്യണമെന്ന കാര്യങ്ങള്‍ ചര്ച്ച ചെയ്തു. എന്നാല്‍ കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ വിളിച്ചു വരുത്തുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ലെന്ന് കോട്ടയം എസ്പി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments