HomeNewsShortനിർഭയകേസ്: പവൻ കുമാറിന്റെ തിരുത്തൽഹർജി തള്ളി സുപ്രീം കോടതി: വധശിക്ഷ വൈകും

നിർഭയകേസ്: പവൻ കുമാറിന്റെ തിരുത്തൽഹർജി തള്ളി സുപ്രീം കോടതി: വധശിക്ഷ വൈകും

നിര്‍ഭയ കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പ്രതികളെയും ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് തൂക്കിലേറ്റാന്‍ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കെയാണ് സുപ്രീംകോടതി തിരുത്തല്‍ ഹര്‍ജി തള്ളിയത്. ജസ്റ്റിസ് രമണയുടെ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്.

കേസിലെ നാല് പ്രതികളെയും മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് തൂക്കിലേറ്റുമെന്ന് വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 17നാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments