പുതിയ വായ്പാ നയം പ്രഖ്യാപിച്ച് ആർബിഐ: റിപ്പോ നിരക്കിൽ ഇത്തവണ മാറ്റമില്ല

8

പുതിയ സാമ്പത്തിക വർഷത്തിലെ വായ്പായനം പ്രഖ്യാപിച്ച് ആർബിഐ. റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ല. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തത്. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കിൽ ആർബിഐ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയത്.

റിപ്പോനിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. അതേസമയം, പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മറ്റി വിലിയുരുത്തി.