അധികാരത്തിലെത്തിയാൽ ജിഎസ്ടി നിർത്തലാക്കും: വീണ്ടും വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി

9

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കാനുള്ള പരിഹാരമാണ് കോണ്‍ഗ്രസിന്‍റെ മിനിമം വേതന പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി. നോട്ടുനിരോധനത്തെ ഒരു തന്ത്രമായിട്ടാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. അതിലൂടെ ഫാക്ടറികള്‍ അടയ്ക്കപ്പെട്ടു. ന്യായ് പദ്ധതി ദാരിദ്രത്തിനുമേലുള്ള കോണ്‍ഗ്രസിന്‍റ മിന്നലാക്രമണമാണ്. നരേന്ദ്രമോദി സര്‍‍ക്കാര്‍ രാജ്യത്തെ സമ്പന്നര്‍ക്ക് പണം നല്‍കിയെങ്കില്‍ അതേ നാട്ടിലെ ദരിദ്രര്‍ക്ക് പണം നല്‍കാന്‍ കോണ്‍ഗ്രസിനും ജെഡിഎസിനും കഴിയുമെന്നും മൈസുരില്‍ രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടി ഒഴിവാക്കും. സാമ്പത്തിക രംഗത്തെ തകര്‍ക്കുന്നതില്‍ നോട്ടുനിര്‍ധോനത്തോടൊപ്പം ജിഎസ്ടിക്കും പങ്കുണ്ട്. കോണ്‍ഗ്രസ് വരുന്നതോടെ വ്യത്യസ്ത സ്ലാബുകള്‍ കാണില്ല. ഒരു നികുതിയെ ഉണ്ടായിരിക്കുകയുള്ളു. രാഹുൽ പറഞ്ഞു.