HomeNewsShortകോവിഡ് ടെസ്റ്റിന്റെ മാർഗനിർദേശങ്ങൾ പുതുക്കി ഐ.സി.എം.ആർ: പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ

കോവിഡ് ടെസ്റ്റിന്റെ മാർഗനിർദേശങ്ങൾ പുതുക്കി ഐ.സി.എം.ആർ: പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ

കോവിഡ് ടെസ്റ്റിന്റെ മാർഗനിർദേശങ്ങൾ പുതുക്കി ഐ.സി.എം.ആർ. ചെക്ക് പോയിന്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ, ബിൽഡിംഗ് സെക്യൂരിറ്റി ഗാർഡുകൾ, എയർപോർട്ട് സ്റ്റാഫ്, ബസ് ഡ്രൈവർമാർ, പച്ചക്കറി വഴിയോര കച്ചവടക്കാർ, ഫാർമസിസ്റ്റുകൾ എന്നിവരെയാണ് ലക്ഷണങ്ങൾ കാണിക്കുന്ന മുറയ്ക്ക് ആദ്യം ടെസ്റ്റ് ചെയ്യേണ്ടതെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറയുന്നത്. 

പുതുക്കിയ മാർഗനിർദേശ പ്രകാരം രോഗലക്ഷണങ്ങൾ കാണിക്കുന്ന ആരോഗ്യ പ്രവർത്തകരും മറ്റ് കോവിഡ് പോരോട്ട രംഗത്തെ മുൻനിര തൊഴിലാളികളും സാർസ് കോവ് 2 വൈറസ് ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. കോവിഡ് എത്രത്തോളം വ്യാപകമായി എന്നതിന്റെ സൂചനയാണ് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിങ് പട്ടികയിൽ പുതുതായുണ്ടായ മാറ്റം ചൂണ്ടിക്കാണിക്കുന്നത്. പുതുതായുള്ള ഹോട്ടസ്പോട്ടുകൾ തിരിച്ചറിയുക എന്ന ലക്ഷ്യമാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിനു പിന്നിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments