HomeNewsShortപോക്സോ കേസുകളുടെ നടത്തിപ്പിന് ഇനി ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി:...

പോക്സോ കേസുകളുടെ നടത്തിപ്പിന് ഇനി ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി: കൂടുതൽ കാര്യക്ഷമമാകും

പോക്സോ കേസുകളുടെ നടത്തിപ്പിന് പുതിയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര‍് തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള്‍ വരുമ്പോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യ മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കണം. അധ്യാപക രക്ഷാകര്‍തൃസമിതി യോഗങ്ങള്‍ ഇതിന് പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ഉറപ്പു വരുത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments