ഹെൽമെറ്റ് പരിശോധന: പൊലീസിന് ഡിജിപിയുടെ പുതിയ സർക്കുലർ: നിർദേശങ്ങൾ ഇങ്ങനെ:

45

ഹെൽമെറ്റ്‌ പരിശോധനയുടെ പേരിൽ പേരിൽ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ലാത്തി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ സർക്കുലർ. ഹെൽമറ്റ് പരിശോധയ്‌ക്കിടെ പൊലീസിന്റെ ലാത്തിയേറിൽ യുവാവിനു പരിക്കേറ്റത് വിവാദമായ സാഹചര്യത്തിലാണ് വാഹനപരിശോധന സംബന്ധിച്ച് ഡി.ജി.പിയുടെ പുതുക്കിയ സർക്കുലർ. പരിശോധന എങ്ങനെ വേണമെന്ന വ്യക്തമായ നിർദേശം സർക്കുലറിലുണ്ട്

എസ്.ഐയുടെ നേതൃത്വത്തിൽ സംഘത്തിൽ നാലു പേർ വേണം

ഒരാൾ പൂർണമായും വീഡിയോ ചിത്രീകരണത്തിൽ ശ്രദ്ധിക്ക

നിയമാനുസൃത നടപടിയല്ലാതെ യാതികരോട് കയർക്കരു

അതിരു കവിഞ്ഞ് രോഷം പ്രകടിപ്പിക്കരുത്.
വാഹനം നിർത്താതെ പോകുന്നവരെ പിന്തുടരാൻ പാടില്ല.

ഇത്തരം വാഹനങ്ങളുടെ നമ്പർ കുറിച്ചെടുത്ത് നോട്ടീസ് അയയ്ക്കാം.

റോഡിലേക്കു കയറിനിന്ന് കൈ കാണിക്കരുത്, ദേഹം പരിശോധിക്കരുത്.

വളവിലും തിരിവിലും ഇടുങ്ങിയ റോഡുകളിലും പരിശോധന പാടില്ല.