ദേശീയ ചലച്ചിത്ര പുരസ്‌കാരം: കീര്‍ത്തി സുരേഷ് മികച്ച നടി: ആദിത്യ ഥര്‍ മികച്ച സംവിധായകന്‍

250

66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹാനടിയിലെ അഭിനയത്തിന്റെ കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്‌കാരം. അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തെരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്‍.

ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാവിത്രിക്കും പ്രത്യേക പരാമര്‍ശം. എം ജി രാധാകൃഷ്ണനാണ് മികച്ച ക്യാമറ മാന്‍. മികച്ച മലയാള ചിത്രമായി സുഡാനി ഫ്രെം നൈജീരിയ തെരഞ്ഞെടുത്തു.