നിർദ്ദേശങ്ങൾ തള്ളി: പൗരത്വ ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

108

പൗരത്വ ഭേദഗതി ബിൽ ലോക്സഭ വോട്ടിനിട്ട് പാസാക്കി. 311 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. 80 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷത്തിൻറെ ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളി. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേഗദതി. ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.