നാസയുടെ ചൊവ്വാ ദൌത്യം വൻ വിജയം: സംഘത്തിന് നേതൃത്വം കൊടുത്തത് ഇന്ത്യൻ വംശജ

19

നാസയുടെ ചൊവ്വാ ദൌത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി. ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്. ചൊവ്വിൽ ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ

കൃത്യ സ്ഥലത്ത് ഇറക്കാൻ നിർണായകമായത്. ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത് ഇന്ത്യൻ വംശജയായ ഡോ: സ്വാതി മോഹൻ ആണ്.