പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു.തുടർച്ചയായ മൂന്നാം തവണ ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാൻനിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി കർഷകർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ക്യാബിനറ്റ് യോഗം ഉടൻ ചേരുമെന്നാണ് വിവരം.
പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു; ആദ്യം ഒപ്പുവച്ചത് PM കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലില്‍; ക്യാബിനറ്റ് യോഗം ഉടൻ
RELATED ARTICLES