തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു; സംഭവത്തിൽ ഭാര്യ അപൂർവ അറസ്റ്റില്‍

94

യുപി മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ മരണം കൊലപാതകമെന്ന് ദില്ലി ക്രൈം ബ്രാഞ്ച്. രോഹിതിന്റെ ഭാര്യ അപൂര്‍വയെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.ഉത്തര്‍പ്രപേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ഡി തിവാരിയുടെ മകനാണെന്ന് ആറ് വര്‍ഷം നിയമയുദ്ധം നടത്തി സ്ഥാപിച്ചെടുത്ത രോഹിത് ശേഖര്‍ അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് രോഹിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.