പോപ്പുലര്‍ ഫ്രണ്ടിനെപ്പോലെ ആര്‍ എസ് എസിനെയും നിരോധിക്കണമെന്ന് രമേശ് ചെന്നിത്തല; പ്രതികരിക്കാതെ സി പി എം; നിരോധിച്ചത് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്

46

രാജ്യത്ത്പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. ഇത്തരം സംഘടനകള്‍ യുവാക്കളെ വഴിതെറ്റിക്കുമെന്നും നിരോധനം കൊണ്ട് മാത്രം പ്രശ്നങ്ങള്‍ തീരില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആര്‍ എസ് എസിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ‘ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. ഇതുപോലെ ആര്‍ എസ് എസിനെയും നിരോധിക്കേണ്ടത് തന്നെയാണ്.’- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ ബി ജെ പിയും സ്വാഗതം ചെയ്തിട്ടുണ്ട്. തീവ്രവാദത്തിന് കൂട്ടുനിന്ന സംഘടനയാണ് പി എഫ് ഐയെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു.