പൗരത്വ ബിൽ: ആദ്യ നിയമ പോരാട്ടത്തിന് മുസ്ലിം ലീഗ്; സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു

93

പൗരത്വ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതിന് പിന്നാലെ നിയമ പോരാട്ടത്തിന് വഴിതുറക്കുന്നു. ആദ്യമായി വിഷയത്തില്‍ കോടതിയിലെത്തുന്നത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഇന്ന് റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് പറയുന്നു.

പൗരത്വം മതം അടിസ്ഥാനമാക്കി നല്‍കുന്നത് വിലക്കുന്ന വകുപ്പാണിത്. മുസ്ലിങ്ങളല്ലാത്ത ആറ് മതത്തില്‍പ്പെട്ടവര്‍ക്കാണ് പുതിയ പൗരത്വ ഭേദഗതി ബില്ല് വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുക. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം. ഇത് വിവേചനമണെന്നും രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാംതവണയും വിഭജിക്കപ്പെട്ടുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.