HomeNewsShortകേരളത്തിലെ സ്കൂൾ സമയമാറ്റത്തിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ്: നടപ്പാക്കിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകുമെന്നു ആരോപണം

കേരളത്തിലെ സ്കൂൾ സമയമാറ്റത്തിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ്: നടപ്പാക്കിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകുമെന്നു ആരോപണം

കേരളത്തിലെ സ്കൂൾ സമയമാറ്റത്തിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ്. ഇത് നടപ്പാക്കിയാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമർപ്പിച്ചിരിക്കുന്നത്.സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്.

മറ്റൊരു പ്രധാന ശുപാർശ അധ്യാപക പഠനത്തെ കുറിച്ചാണ്. അധ്യാപക പഠനത്തിന് അഞ്ച് വർഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാർശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വർഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. സർക്കാരിന്റെ സ്കൂൾ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു ശുപാർശ മദ്രസ പ്രവർത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമർശനം. പിന്നിൽ മതനിഷേധ താല്പര്യമുള്ളവരാണെന്നും നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുമെന്നും സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments