ഉന്നതരെ കുരുക്കാന്‍ തിരുമ്മു കേന്ദ്രത്തിൽ ഒളിക്യാമറകള്‍ വെച്ച്‌ മോന്‍സന്റെ തന്ത്രം; 8 ഒളിക്യാമറകൾ വച്ചു; യുവതിയുടെ പുതിയ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്

48

മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മോൻസന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. മോൻസൻ പീഡനത്തിനിരയാക്കിയെന്ന പരാതി നൽകിയ യുവതിയാണ് ഒളിക്യാമറകളെ കുറിച്ചുള്ള നിർണായക വിവരങ്ങളും നൽകിയത്. മോൻസന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസിൽ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ മാതാവ് നല്‍കിയ പരാതി. കലൂരിലെ രണ്ട് വീട്ടില്‍ വെച്ച്‌ നിരവധി വട്ടം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു.