മോൺസൺ മാവുങ്കൽപ്രതിയായ പോക്‌സോ കേസ്; തിരുമ്മൽ കേന്ദ്രത്തിൽ ഉന്നതർ എത്തിയെന്ന് പെൺകുട്ടിയുടെ മൊഴി; മോൻസണിന്റെ ജീവനക്കാരനും പ്രതിയാകും

33

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മോൻസണ് പുറമെ ഇയാളുടെ ജീവനക്കാരനും തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകിഎന്നാണ് വിവരം. മോൻസൺ വാടകയ്‌ക്കെടുത്ത വീട്ടിലും, തിരുമ്മൽ കേന്ദ്രത്തിലുംവച്ചാണ് പീഡനം നടന്നത്. തിരുമ്മൽ കേന്ദ്രത്തിൽ ഉന്നതർ എത്തിയെന്നും പെൺകുട്ടി മൊഴി നൽകി. തുടർവിദ്യാഭ്യാസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാമെന്ന് ഉറപ്പു നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോൻസണിന്റെ ജീവനക്കാരനെ അറസ്റ്റ് ചെയ്യും.