HomeNewsShortപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം: ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം: ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

അമേരിക്ക ഉള്‍പ്പടെ മൂന്നു രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. ഞായറാഴ്ച പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കുന്ന തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപുമായുള്ള മോദിയുടെ ആദ്യകൂടിക്കാഴ്ചയാണിത്. എച്ച്‌-1 ബി വിസ പ്രശ്നംഅടക്കമുള്ള കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. വാണിജ്യ, പ്രതിരോധരംഗങ്ങളിലെ സഹകരണവും ചര്‍ച്ചയാവും, നയതന്ത്ര ബന്ധം മെച്ചെപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ചര്‍ച്ചയായേക്കും. മോദിയുടെ സന്ദര്‍ശനത്തിനുമുമ്ബായി വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍, അമേരിക്കന്‍. വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി കൂടിക്കാഴ്ച നടത്തും. ചൈന, ജപ്പാന്‍, ബ്രിട്ടന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ആദ്യംതന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments