ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മോഡിക്ക് നേരെ കരങ്കൊടി പ്രയോഗം

62

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മോഡിക്ക് നേരെ കരങ്കൊടി പ്രയോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി അസമിലെത്തിയപ്പോഴായിരുന്നു വിവാദമായ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധക്കാര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ‘നരേന്ദ്ര മോഡി ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ എത്തിയത്.

വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ വ്യാപകമായതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താനാണ് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എ.എസ്.എസ്.യു) ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം.