മാർക്ക്‌ ദാന വിവാദം: മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം സ്ഥിരീകരിച്ച് ഗവർണർ: താക്കീത് നൽകി

68

മന്ത്രി കെ ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദം സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്. മന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ഇടപെടല്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് എടുത്ത നടപടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി.

കൊല്ലം ടികെഎം എന്‍ജീനിയറിംഗ് കോളെജിലെ മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായരുന്നു പരാതി.