കൊവിഡ് പ്രതിസന്ധി: സംയുക്ത എണ്ണഖനനം നിർത്തിവയ്ക്കാനൊരുങ്ങി സൗദിയും കുവൈത്തും

16

കുവൈറ്റിന്റെയും സൗദിയുടെയും അതിർത്തിയായ ന്യൂട്രൽ സോണിൽ സംയുക്ത എണ്ണഖനനം നിറുത്തി വയ്ക്കാൻ ഒരുങ്ങി സൗദിയും കുവൈറ്റും. കൊറോണ പ്രതിസന്ധിമൂലം എണ്ണയുടെ ഉപയോഗത്തിൽ കാര്യമായ കുറവ് വന്നതാണ് കാരണമായി പറയുന്നത്. സൗദിയിലെ ഖഫ്ജി, കുവൈറ്റിലെ വഫ്റ എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശത്തെ ന്യൂട്രൽ സോണിൽ കഴിഞ്ഞ നാലുവർഷമായി നിർത്തിവച്ചിരുന്ന എണ്ണ ഖനനം കഴിഞ്ഞ ഫെബ്രുവരിയിലാണ് പുനരാരംഭിച്ചത്.

ഏപ്രിൽ മാസത്തോടെ പെട്രോളിയം കയറ്റുമതി ആരംഭിച്ച സാഹചര്യത്തിലാണ് കൊറോണ ലോകമാകെ വ്യാപിച്ചത്. ഇതോടെ എണ്ണ വില കാര്യമായി കുറഞ്ഞു. ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞതോടെ എണ്ണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.