HomeNewsShortകശ്മീരിൽ വൻ കുഴിബോംബ് സ്ഫോടനം: മലയാളി സൈനികന് വീരമൃത്യു

കശ്മീരിൽ വൻ കുഴിബോംബ് സ്ഫോടനം: മലയാളി സൈനികന് വീരമൃത്യു

കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ചല്‍ ഇടയം സ്വദേശിയായ സൈനികന് വീരമൃത്യു. ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍വീട്ടില്‍ അഭിജിത് (22) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അഭിജിത് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന ഏതാനും സൈനികര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ജമ്മുവിലെ മിലിറ്ററി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലെത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments