യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയിൽ: ഇന്ന് നിർണായക കൂടിക്കാഴ്ച

69

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയിൽ ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചാകും ചർച്ച. അമേരിക്കൻ ആഢംബര ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തുന്ന ഉയർന്ന നികുതിയെ തുടർന്ന് വ്യാപാര സൗഹൃദ പട്ടികയിൽ നിന്നും ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയിരുന്നു. എച്ച് 1 ബി വിസ നൽകുന്നതിൽ ഇന്ത്യക്കാർക്കേർപ്പെടുത്തിയ നിയന്ത്രണവും കൂടിക്കാഴ്ചയിൽ ചർച്ചയാകും.