കൊച്ചിയിൽ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരൻ മിഹിറിന്റെ മരണത്തില്‍ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ അധികൃതർ നുണ പറയുന്നതായി കുടുംബം. മുൻപ് പഠിച്ച സ്കൂളിൽ നിന്നും മിഹിറിനെ പുറത്താക്കിയതല്ലെന്ന് അമ്മ. കുട്ടി റാഗിങ്ങിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി ജനുവരി 25ന് സ്കൂളിന് പരാതി നൽകിയിരുന്നു. മിഹിറിനെ ഉപദ്രവിച്ച സംഘത്തെക്കുറിച്ച് മറ്റു കുട്ടികൾ നേരത്തെ പരാതി നൽകിയിട്ടുണ്ട്.
പരാതികളിൽ നടപടി എടുത്തിരുന്നുവെങ്കിൽ മിഹിർ ജീവനോടെ ഉണ്ടാകുമായിരുന്നു. മിഹിറിനെ റാഗിങ്ങിനിരയാക്കിയവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയായ ഒരാളും ഉണ്ടായിരുന്നെന്നും, ജനുവരി 14ന് നടന്ന വഴക്കിൽ മിഹിർ കുറ്റക്കാരൻ ആയിരുന്നില്ല സാക്ഷിയായിരുന്നുവെന്നും അമ്മ വ്യക്തമാക്കി.