HomeNewsShortസംസ്ഥാനത്തെ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടുന്നു; സ്ഥിരം ജീവനക്കാരെ പിന്‍വലിക്കും; വരുമാനമില്ലെന്നു ന്യായീകരണം

സംസ്ഥാനത്തെ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടുന്നു; സ്ഥിരം ജീവനക്കാരെ പിന്‍വലിക്കും; വരുമാനമില്ലെന്നു ന്യായീകരണം

ഒരുലക്ഷം രൂപയില്‍ താഴെ മാസവരുമാനമുള്ള മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ സപ്ലൈകോ പൂട്ടുന്നു. എറണാകുളം ജില്ലയിലെ മൂന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെ ഏഴെണ്ണത്തിനാണ് ആദ്യഘട്ടത്തില്‍ പൂട്ടുവീഴുന്നത്. ചെലവു കുറയ്ക്കുന്നതിനായി മെഡിക്കല്‍ സ്റ്റോറുകളിലെ സ്ഥിരം ജീവനക്കാരെ പിന്‍വലിക്കാനും സപ്ലൈകോ തീരുമാനിച്ചു.

സംസ്ഥാനത്ത് ആകെ 106 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍. മൂന്നരലക്ഷം രൂപയില്‍ താഴെ മാസവരുമാനമുള്ളതെല്ലാം പൂട്ടണമെന്നായിരുന്നു നിയമസഭ കമ്മിറ്റിയുടെ നിര്‍ദേശം. അങ്ങനെ വന്നാല്‍ പകുതിയോളം മെ!ഡിക്കല്‍ സ്റ്റോറുകളും പൂട്ടണം. അത് പ്രായോഗികമല്ലാത്തതിനാലാണ് ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളതിന് താഴിടുന്നത്.

ഒരുലക്ഷം രൂപയില്‍ താഴെ മാസവരുമാനമുള്ള ഒരു മെഡിക്കല്‍ സ്റ്റോര്‍ സപ്ലൈകോയ്ക്ക് ഉണ്ടാക്കുന്ന ബാധ്യത ഇങ്ങനെ. ചാര്‍ജ് ഓഫീസര്‍ക്ക് ശമ്പളം അന്‍പതിനായിരം മുതല്‍ എഴുപതിനായിരം വരെ. കരാറടിസ്ഥാനത്തിലുള്ള രണ്ട് ഫാര്‍മസിസ്റ്റുകള്‍ക്ക് 40000 രൂപ. ഇതിന് പുറമെ ഹെല്‍പറുടെ ശമ്പളം,കെട്ടിട വാടക,വൈദ്യുതി ചെലവുകള്‍. ഇത്രയും കഴിഞ്ഞാല്‍ പിന്നെ മരുന്നുകമ്പനികള്‍ക്ക് കൊടുക്കാന്‍ പണമില്ല

25 ശതമാനം വരെ സബ്‌സിഡിയില്‍ മരുന്ന് വിതരണം ചെയ്യുന്ന മാവേലി സ്റ്റോറുകളെ സംരക്ഷിക്കാന്‍ സപ്ലൈകോ ഇനി ചെലവുചരുക്കും. അഞ്ചുലക്ഷത്തില്‍ കൂടുതല്‍ വരുമാനമില്ലാത്ത മെഡിക്കല്‍ സ്റ്റോറുകളിലെ സപ്ലൈകോയുടെ സ്ഥിരം ജീവനക്കാരായ ചാര്‍ജ് ഓഫീസര്‍മാരെ ഒഴിവാക്കും. പകരം നിലവിലുള്ള ഫാര്‍മസസ്റ്റിന് സ്റ്റോറിന്റ ചുമതല നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments