HomeNewsShortമരട് ഫ്‌ളാറ്റ് വിഷയം: 58 പേര്‍ക്ക് കൂടി നഷ്ടപരിഹാരം നൽകാൻ തീരുമാനം: 25 ലക്ഷം രൂപ...

മരട് ഫ്‌ളാറ്റ് വിഷയം: 58 പേര്‍ക്ക് കൂടി നഷ്ടപരിഹാരം നൽകാൻ തീരുമാനം: 25 ലക്ഷം രൂപ 7 പേർക്ക് മാത്രം

മരടിലെ ഫ്‌ളാറ്റ് ഉടമകളില്‍ 58 പേര്‍ക്ക്കൂടി നഷ്ടപരിഹാരം അനുവദിച്ചു. നഷ്ടപരിഹാര വിതരണകാര്യങ്ങള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ ഇന്നലത്തെ സിറ്റിങ്ങിലാണ് അപേക്ഷകള്‍ പരിശോധിച്ച് നഷ്ടപരിഹാരം നല്‍കേണ്ടവരുടെ പുതിയ പട്ടിക സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. ഇവരില്‍ ഏഴുപേര്‍ക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാക്കിയുള്ളവര്‍ക്ക് വില്‍പ്പന സമയത്ത് കരാറില്‍ കാണിച്ചിരിക്കുന്ന തുകയനുസരിച്ച് 13 മുതല്‍ 25 ലക്ഷം വരെ നല്‍കാനുമാണ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ചേര്‍ന്ന ആകെ സിറ്റിങ്ങുകളുംകൂടി പരിഗണിക്കുമ്പോള്‍ ആകെ 107 പേരുടെ നഷ്ടപരിഹാര അപേക്ഷകള്‍ തീര്‍പ്പാക്കി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments