HomeNewsShortലൗ ജിഹാദ് ആരോപിച്ച് യുവാവിനും യുവതിക്കും നേരെ ആക്രമണം; അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ...

ലൗ ജിഹാദ് ആരോപിച്ച് യുവാവിനും യുവതിക്കും നേരെ ആക്രമണം; അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ആക്രമിച്ചു. വിഎച്ച്പി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവര്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ആക്രമണം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.

ഐഡി കാര്‍ഡില്‍ നിന്നും ഹിന്ദുമത വിശ്വാസിയെന്ന് മനസിലാക്കി എന്തിനൊരു മുസ്ലീം യുവാവിനെ തെരഞ്ഞെടുത്തു എന്നെല്ലാം ചോദിച്ചായിരുന്നു അക്രമണമെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. യുവാവിനൊപ്പം സമയം ചെലവഴിച്ചതിന്റെ പേരില്‍ പൊലീസ് പിടിയിലായ യുവതിയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ വനിതാ പോലീസ് ഉപദ്രവിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലൈംഗികപീഡനത്തിന് കേസ് കൊടുക്കാന്‍ വരെ പൊലീസ് പറഞ്ഞെന്നും അതിനു വഴങ്ങിയില്ലെന്നും യുവതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments