HomeNewsShortബിനോയ്‌ കോടിയേരിക്കെതിരെ ലൂക്ക് ഔട്ട്‌ നോട്ടീസ്: നടപടി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച്

ബിനോയ്‌ കോടിയേരിക്കെതിരെ ലൂക്ക് ഔട്ട്‌ നോട്ടീസ്: നടപടി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച്

ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുംബൈ പൊലീസാണ് ബിനോയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി ഉത്തരവ് നാളെ വരാനിരിക്കെയാണ് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

നാളെ ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് മുംബൈ പൊലീസിന് സൂചന ലഭിച്ചതോടെയാണ് ഈ നീക്കം. ബിനോയ് എവിടെയെന്ന കാര്യത്തിൽ ഒരു സൂചനയും ഇല്ലാത്തതിനാൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments