കേരളത്തിൽ മെയ്‌ 8 മുതൽ സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു: നിയന്ത്രണം മെയ്‌ 16 വരെ: നിയന്ത്രണങ്ങൾ ഇങ്ങനെ:

30

കേരളത്തിൽ മറ്റന്നാൾ മുതൽ സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിലാണ് അടച്ചിടൽ പ്രഖ്യാപിച്ചത്. മറ്റന്നാൾ രാവിലെ ആറു മുതൽ മെയ് 16 വരെയാണ് ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ വരും. അവശ്യ സർവീസുകൾ ഒഴികെ ബാക്കി എല്ലാം അടച്ചിടും.

സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാൽപ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ചില ജില്ലകളിൽ ഐസിയും കിടക്കകളും വെൻ്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.