വായ്പ മൊറട്ടോറിയം കാലാവധി നീട്ടി റിസർവ് ബാങ്ക്: നീട്ടിയത് മൂന്ന് മാസത്തേക്കു കൂടി

17

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവ് കൾക്കുള്ള മൊറട്ടോറിയം നീട്ടി റിസർവ് ബാങ്ക്. മൂന്ന് മാസത്തേക്ക് കൂടിയാണ് മൊറട്ടോറിയം നീട്ടിയത്. ഇതോടെ ഓഗസ്റ്റ് 31 വരെ വായ്പകളുടെ തിരിച്ചടവ് മാറ്റിവയ്ക്കാം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

അടച്ചിടല്‍മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ തീരുമാനം വലിയ ആശ്വാസമാകും. നേരത്തെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി.