HomeNewsShortശമ്പളം സ്വയം വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടി രതീഷ് ! ഒറ്റയടിക്ക് വർധിപ്പിച്ചത് ഒരുലക്ഷം രൂപ

ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടി രതീഷ് ! ഒറ്റയടിക്ക് വർധിപ്പിച്ചത് ഒരുലക്ഷം രൂപ

സ്വന്തം ശമ്പളത്തിൽ ഒരു ലക്ഷം രൂപയുടെ വർധന വരുത്തി ഉത്തരവിറക്കി ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി രതീഷ്. ധനവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് കെ എം രതീഷ് ഉത്തരവിറക്കിയത്. 70,000 ത്തിൽ നിന്നും 1,70 ,000 ശമ്പളമായാണ് വർദ്ധിപ്പിച്ചത്. തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു.

തുടർന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ഖാദി ബോർഡ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനാവശ്യപ്പെട്ട് കത്തച്ചു.

ഡയറക്ടർ ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രമാണ് ശമ്പളവർധനയെ ആദ്യം അനുകൂലിച്ചത്. ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെന്നിരിക്കെയാണ് ഇപ്പോഴത്തെ സെക്രട്ടറിയുടെ നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments