പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കും; പരാതിക്കാരൻ സ്ഥിരം പ്രശ്നക്കാരൻ: കേസ്സെടുക്കും

89

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച 49 പ്രമുഖർക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ ബീഹാർ പോലീസ് തീരുമാനിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, അപർണ സെൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ തുടങ്ങി 49 സാസ്കാരിക പ്രവർത്തകർക്കെതിരെയായിരുന്നു ബീഹാർ പോലീസ് കേസെടുത്തത്. അഭിഭാഷകനായ സുധീർ ഓജയാണ് ഇവർക്കെതിരെ പരാതി നൽകിയത്.

മതിയായ തെളിവുകളില്ലാതെയാണ് ഇയാൾ പരാതി നൽകിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വ്യാജ പരാതി നൽകിയതിന് സുധീർ ഓജയ്ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രശസ്തിക്ക് വേണ്ടിയാണ് സുധീർ ഓജ ഇത്തരമൊരു പരാതി നൽകിയതെന്ന് പോലീസ് വക്താവ് ജിതേന്ദ്ര കുമാർ വ്യക്തമാക്കി.