ഏറ്റുമാനൂരിലെ മത്സരത്തിൽ നിന്നും പിൻമാറില്ലെന്ന് ലതികാ സുഭാഷ്: വെട്ടിലായി കോൺഗ്രസ്‌

34

കോട്ടയം ഏറ്റുമാനൂരിൽ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് വിമത സ്ഥാനാർത്ഥിയാകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടുത്ത അതൃപ്തിയിൽ.ഏറ്റുമാനൂരിലെ മത്സരത്തിൽ നിന്നും പിൻമാറില്ലെന്ന് ലതികാ സുഭാഷ് ആവർത്തിച്ചു. വിജയിക്കുമെന്ന് പ്രതീക്ഷയെന്നും ലതിക പ്രതികരിച്ചു. ഇന്ന് മുതൽ പ്രചാരണം സജീവമാക്കാനാണ് തീരുമാനം.

കോൺഗ്രസിന് എതിരെയാണ് വിമർശനമെങ്കിലും ലതിക സുഭാഷിന്റെ മത്സരം ബാധിക്കുക യുഡിഎഫിലെ ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പിനെയാണ്. കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ലതികയെ പിന്തിരിപ്പിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ലതികയുടെ പ്രതിഷേധത്തോട് കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ നടത്തിയ പ്രതികരണം പ്രശ്നം കൂടുതൽ വഷളാക്കിയതായാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ.