ഇന്ത്യയിൽ കോവിഡ് ബാധിതർ രണ്ട് ലക്ഷം കടന്നു: 24 മണിക്കൂറിൽ 8909 പുതിയ രോഗികൾ, 217 മരണം

28

ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റ പുതിയ കണക്കനുസരിച്ച് 2,07,614 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 8909 രോഗികളാണ് സ്ഥിരീകരിച്ചത്. ഇത്രയും സമയംകൊണ്ട് 217 മരണവും സംഭവിച്ചു.ദിവസം തോറും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതുവരെ ഒരു ലക്ഷത്തോളം ആളുകൾ രോഗത്തിൽ നിന്നും മുക്തരായി എന്നത് മാത്രമാണ് അൽപമെങ്കിലും ആശ്വസിക്കാൻ വക നൽകുന്നത്.

ലോകത്ത് രോഗവ്യാപനക്കണക്കുകളിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. ആദ്യത്തെ ഒരു ലക്ഷം രോഗികളിൽ എത്താൻ 109 ദിവസമെടുത്തെങ്കിൽ, പിന്നീടുള്ള ഒരു ലക്ഷം രോഗികൾ വെറും 15 ദിവസം കൊണ്ടാണ് എത്തിയത്. ഈ കണക്കുകളാണ് സർക്കാരിനെ ആശങ്കയിലാഴ്ത്തുന്നത്.